“ഏകദൈവ വിശ്വാസികൾക്ക് കാരുണ്യവും രോഗശമനവുമായിട്ടുള്ളതാണ് നാം ഖുർആനിലൂടെ ഇറക്കിയിട്ടുള്ളത്. എന്നാൽ ഇത് അക്രമികൾക്ക് (ബഹുദൈവാരാധകരും തെറ്റ് ചെയ്യുന്നവരും)നശ്ട്ടമല്ലാതെ മറ്റൊന്നും വരുത്തിയിട്ടില്ല”
-അൽ ഖുർആൻ, സൂറ അൽ ഇസ്റ, ചാപ്റ്റർ നമ്പർ 17, സൂക്തം 82
പരിശുദ്ധ ഖുർആൻ അള്ളാഹുവിന്റെ കലാമാണെന്നും (സംസാരം) അത് എല്ലാ സമൂഹങ്ങളിലേക്കുമായി അയക്കപ്പെട്ടതുമാണ് എന്നാണ് നാം മുസ്ലിംഗളുടെ വിശ്വാസം. എന്നാൽ കേവലം സന്മാർഗ സിദ്ധിക്ക് വേണ്ടി മാത്രമല്ല മറിച്ച് ശാരീരികമായും മാനസിക പരമായുമുള്ള എല്ലാ തരം രോഗങ്ങൾക്കുമുള്ള മരുന്നും കൂടിയാണ് പരിശുദ്ധ ഖുർആൻ. പിശാച് ബാധ, സിഹ്റ്, കണ്ണേറ് തുടങ്ങി പലവിധ രോഗങ്ങൾക്കും ഖൂർആൻ അതുല്യമായ മരുന്നാണ്. മേൽപറഞ്ഞ ഖുർആനികസുക്തം സൂചിപ്പിക്കുന്നത് പോലെ ദൈവ വചനം വിശ്വാസികൾക്ക് രോഗശമനം പ്രദാനം ചെയ്യുന്നു. ഇവിടെയാണ് റുഖിയ എന്ന ചികിത്സാരീതി പ്രസക്തമാവുന്നത്. മനസും ശരീരവും അള്ളാഹുവിലേക്ക് സമർപ്പിച്ച് സമ്പൂർണ്ണമായ ആത്മാർത്ഥതയോടെ റുഖിയ നിർവഹിക്കുമ്പോൾ അത്ഭുതകരമായ രോഗശമനങ്ങൾ(അള്ളാഹുവിന്റെ അനുമതിയോടെ) നമുക്ക് കാണാൻ സാധിക്കും.
എന്നാൽ ഇന്നത്തെ സാഹചര്യങ്ങളിൽ റുഖിയയുടെ മേഖല വ്യാജന്മാർ കയ്യടക്കി വെച്ചിരിക്കുകയാണ്. ലൗകിക താൽപര്യങ്ങൾക്ക് വേണ്ടി അവർ നിരപരാധികളെ ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്നു എന്നത് ഒരു തുറന്ന യാഥാർത്ഥ്യമാണ്. എന്നാൽ, പ്രവാചകർ (സ്വല്ലള്ളാഹു അലയ്ഹി വസല്ലം) പഠിപ്പിച്ച റുഖിയയുടെ ആധികാരിക രീതി ശാസ്ത്രം അതിന്റെ തനതായ ശൈലിയിൽ പ്രചരിപ്പിക്കാനും പ്രയോഗിക്കാനുമാണ് “റുഖിയ ശറഇയ്യ” ലക്ഷീകരിക്കുന്നത്.
ആയിരക്കണക്കിന് വിശ്വാസികൾക്ക് ഫലപ്രദമായി സേവനമർപ്പിച്ച പാരമ്പര്യത്തിന്റെയും പരിചയസമ്പത്തിന്റെയും അടിസ്ഥാനത്തിൽ , അള്ളാഹുവിന്റെ അനുമതിയോട് കൂടെ തുടർന്നും പൂർണമായും ആത്മാർത്ഥതയോടെയും സമർപ്പണ ബോധത്തോടെയും മേഖലയിൽ പ്രവർത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
ഖുർആനിക സുക്തങ്ങൾ കൊണ്ട് പ്രവാചകർ സ്വല്ലള്ളാഹു അലയ്ഹി വസല്ലം നിർദ്ദേശിച്ചത് പോലെ ചികിത്സിക്കുന്ന രീതിക്കാണ് റുഖിയ എന്ന് പറയുന്നത്. ഇത് കണ്ണേറ്, സിഹ്റ്, പിശാച് ബാധ എന്നിവക്കും മറ്റു പല ശാരീരിക രോഗങ്ങൾക്കും ഫലപ്രദമാണ്. ഖുർആൻ ഒരു വിശ്വാസിക്ക് മനസ്സിനും ശരീരത്തിനും ഒരു പോലെ ശാന്തി നൽകുന്നു. അത് കൊണ്ട് തന്നെ റുഖിയക്ക് നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. അള്ളാഹു തആല പറയുന്നു, “സത്യം സമാഗതമാവുകയും അസത്യം മാഞ്ഞ് പോവുകയും ചെയ്തിരിക്കുന്നു, നിശ്ചയം അസത്യം മാഞ്ഞ് പോകാനുള്ളത് തന്നെയാണ്, ഏകദൈവ വിശ്വാസികൾക്ക് കാരുണ്യവും രോഗശമനവുമായിട്ടുള്ളതാണ് നാം ഖുർആനിലൂടെ ഇറക്കിയിട്ടുള്ളത്.” (17:81:2)
രോഗശമനം നൽകുന്നതോട് കൂടെ, വിശ്വാസികളിൽ അള്ളാഹുവിലുള്ള വിശ്വാസവും തൗഹീദും ഊട്ടിയുറപ്പിക്കാനും റുഖിയ സഹായിക്കുന്നു. യത്ഥാർഥത്തിൽ ഖുർആനിലൂടെ രോഗശമനം തേടുന്നതിൽ അള്ളാവിലുള്ള പൂർണ്ണമായ വിശ്വാസമാണ് പ്രകടമാവുന്നത്. പ്രവാചകർ (സ്വല്ലള്ളാഹു അലയ്ഹി വസല്ലം) ഒരിക്കൽ പറയുകയുണ്ടായി “നിങ്ങൾ രണ്ട് കാര്യങ്ങളിൽ നിന്ന് രോഗ ശമനം തേടുക അതിൽ ഒന്ന് തേനും മറ്റൊന്ന് ഖുർആനുമാണ്). (ഇബ്നുമാജ)
പിശാച്/ജിന്ന് ബാധ, സിഹ്റ്, കണ്ണേറ് സംബന്ധമായ ബുദ്ധിമുട്ടുകൾ, അസാധാരണമായി തോന്നുന്ന ശാരീരിക ബുദ്ധിമുട്ടുകൾ, അസ്വഭാവികമായ സംഭവവികാസങ്ങൾ,തുടങ്ങി എല്ലാവിധ എല്ലാ ജീവിത പ്രശ്നങ്ങൾക്കും ചികിത്സാർത്ഥം ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
ഞങ്ങളുടെ സേവനം വിദേശത്തും ലഭ്യമാണ്.
പരിശോധനക്ക് ശേഷം കൂടുതൽ ചികിത്സ ആവശ്യമാണെങ്കിൽ ഭക്ഷണ താമസ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന പൂർണ്ണമായ പാക്കേജുകൾ ലഭ്യമാണ്.
എന്തെങ്കിലും കാരണങ്ങളാൽ രോഗിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ വന്ന്ചികിത്സിക്കാവുന്നതാണ് (യാത്ര,ഭക്ഷണം, താമസം തുടങ്ങിയവയുടെ ചിലവ് രോഗിയിൽ നിന്ന് ഈടാക്കുന്നതാണ്.
രോഗി വിദേശത്താണെങ്കിൽ, നാട്ടിൽ വന്ന് ചികിത്സക്ക് വിധേയനാവാനുള്ള സാഹചര്യം ഇല്ലെങ്കിൽ ഞങ്ങൾ വിദേശത്ത് വന്ന് ചികിത്സിക്കുന്നതാണ്, അതിനനുബന്ധമായ ചിലവുകൾ (വിസ,താമസം,ഭക്ഷണം,യാത്ര) രോഗി തന്നെ വഹിക്കേണ്ടതാണ്.
ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ ബാധിച്ചവർക്ക് ഞങ്ങൾ ഷിഫ റുഖിയ നൽകുന്നു, അവർക്ക് പരിശോധനയില്ലാതെ തന്നെ ഭക്ഷണ താമസ സൗകര്യങ്ങളോട് കൂടെ റുഖിയ ലഭിക്കുന്നതാണ്.
ഒരു മൂസ്ലിമായതിനാൽ തന്നെ ചികിത്സകളിലും മറ്റു കൗൺസലിംഗുകളിലും ഒരു ഇസ്ലാമിക ദർശനം കാത്ത് സൂക്ഷിക്കൽ അത്യാവശ്യമാണ്. അതിനാൽ തന്നെ വിശ്വാസം, സാംസ്കാരിക പശ്ചാത്തലം, കുടുംബ സാഹചര്യം തുടങ്ങിയവയെല്ലാം പരിഗണിച്ച് കൊണ്ടുള്ള ഒരു സമഗ്രമായ ഒരു സമീപനം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ മേഘലയിലെ ഞങ്ങളുടെ പാരമ്പര്യവും പരിചയസമ്പത്തും കൈമുതലാക്കി നിങ്ങളുടെ ആവശ്യങ്ങൾ വളരെ കൃത്യമായി മനസ്സിലാക്കുകയും നിങ്ങൾക്ക് ഏറ്റവും ഫലപ്രദമാവുന്ന തെറാപ്പിയും മറ്റ് ചികിത്സകളും നിർദ്ദേശിക്കുകയും ചെയ്യുന്നു.
കപ്പിംഗ് തെറാപ്പി (ഹിജാമ) പ്രവാചകർ (സ്വല്ലള്ളാഹു അലയ്ഹി വസല്ലം) നിർദ്ദേശിച്ച ഒരു ചികിത്സയാണ്. വളരെ ഫലപ്രദമായ രീതിയിൽ മനുഷ്യ ശരീരത്തിലെ വിഷലിപ്തമായ രക്തത്തെ വലിച്ചെടുത്ത് പുറന്തള്ളുകയും അത് വഴി അനവധി രോഗങ്ങൾക്ക് ശമനം നൽകുകയും ചെയ്യുന്ന പുരാതന കാലം മുതലുള്ള ഒരു ചികിത്സാരീതിയാണ് ഹിജാമ. നിങ്ങൾക്ക് ഹിജാമ ചികിത്സക്ക് വേണ്ടിയും ഇവിടെ ബുക്ക് ചെയ്യാവുന്നതാണ്.
ഹിജാമ ചികിത്സ സ്ത്രീകൾക്കും ലഭ്യമാണ്. പരിചയ സമ്പന്നരായ ഫീമെയ്ൽ തെറാപ്പിസ്റ്റുകൾ തന്നെയാണ് സ്ത്രീകൾക്ക് ഹിജാമ ചെയ്ത് കൊടുക്കുന്നത്.
ഖുർആനിക സുക്തങ്ങളിലൂടെയും അല്ലാഹുവിന്റെ റസൂൽ നിർദ്ദേശിച്ച മാർഗങ്ങളിലൂടെയും രോഗങ്ങളെ ചികിത്സിക്കുന്ന രീതിയാണ് റുഖിയ.