ചോദ്യോത്തരങ്ങൾ

റുഖിയ ചില പ്രത്യേക വ്യക്തികള്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന ഒരു പൊതു ധാരണയുണ്ട്, അത് തെറ്റാണ്. മറിച്ച് റുഖിയ എല്ലാ മുസ്ലിമിനും ചെയ്യാന്‍ കഴിയുന്നത് തന്നെയാണ്.

ശരിയായ നിലക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ സ്വയം റുഖിയ ചെയ്യല്‍ തന്നെയാണ് ഉത്തമം. എങ്കിലും ചില സമയങ്ങളില്‍ ദീര്‍ഘനേരം റുഖിയ ചെയ്യേണ്ടി വന്നേക്കാം. ഇത്തരം സമയങ്ങളില്‍ ക്ഷീണം അനുഭവപ്പെടുമ്പോള്‍ റുഖിയ ഓഡിയോകളോ മറ്റുള്ളവര്‍ ചൊല്ലിത്തരുന്നതോ ശ്രവിക്കാവുന്നതാണ്.

ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ റുഖിയയില്‍ വ്യാപൃതനാവണം. ഈ സമയത്ത് മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് റുഖിയയില്‍ തന്നെ ശ്രദ്ധിക്കണം. പ്രശ്നങ്ങള്‍ മാറുന്നത് വരെ ഇപ്രകാരം ചെയ്യണം. കണ്ണേറ്, പിശാച് ബാധ, മറ്റു രോഗങ്ങള്‍ തുടങ്ങിയവയുടെ ശക്തി അനുസരിച്ച് റുഖിയയുടെ സമയം വ്യത്യാസപ്പെടാവുന്നതാണ്.

റുഖിയ ചെയ്യുന്നത് കൊണ്ട് യാതൊരു ശമനവും ലഭിച്ചിട്ടില്ലെങ്കില്‍ അവന്‍റെ യഖീനിലും നിയ്യത്തിലും സംശയിക്കേണ്ടിയിരിക്കുന്നു. ഈ സമയങ്ങളില്‍ അവനില്‍ നിന്ന് സംഭവിച്ച് പോയ അള്ളാഹുവിന്‍റെ സഹായത്തെ തടയുന്ന പാപങ്ങള്‍ക്ക് അവന്‍ ഇസ്തിഗ്ഫാര്‍ ചെയ്യണം(അള്ളാഹുവിനോട് മാപ്പ് അപേക്ഷിക്കണം), കാരണം ഇസ്തിഗ്ഫാര്‍ എല്ലാ കവാടങ്ങളെയും തുറക്കുന്നു.

ഇത് അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഖുര്‍ആന് തന്നെയാണ്. അള്ളാഹുവിന്‍റെ മഹത്തായ വചനങ്ങളുടെ ശക്തിയി ല്‍ നിന്ന് മറയാന്‍ ഒരു വസ്തുവിനും സാധ്യമല്ല. ചിലര്‍ക്ക് റുഖിയ ചെയ്യുമ്പോള്‍ വേദന അനുഭവപ്പെടുന്നു ചിലര്‍ വളരെയധികം അസ്വസ്ഥരായിട്ടോ പേടിച്ചതോ ആയി കാണപ്പെടുന്നു, ചൊറിച്ചില്‍, ചര്‍ദ്ദി, വയറിളക്കം, പനി, വിയര്‍ക്കല്‍, ഇടക്കിടക്ക് മൂത്രശങ്ക അനുഭവപ്പെടല്‍, ഉറക്കം വരല്‍ തുടങ്ങിയവ മറ്റു ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്ന സമയത്ത് റുഖിയ ചെയ്യല്‍ അധികരിപ്പിക്കുക പ്രധാനമായും ഈ ലക്ഷണങ്ങള്‍ അധികരിപ്പിക്കുന്ന ആയത്തുകള്‍ ഓതുക.

സിഹ്റ് കണ്ണേറ് തുടങ്ങിയവ ശാരീരികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു, ഇവക്ക് റുഖിയയോട് കൂടെത്തന്നെ വൈദ്യശാസ്ത്രപരമായി ചികിത്സ നല്‍കേണ്ടതാണ്. അനുയോജ്യമായ മരുന്നുകളോട് കൂടെ ആരോഗ്യകരമായ ഒരു ജീവിത ശൈലി സ്വീകരിക്കുകയും ഭക്ഷണകാര്യങ്ങളില്‍ സുന്നത്തിന്‍റെ പാഠങ്ങള്‍ നടപ്പിലാക്കുകയും വേണം. സമ്പാധനവും അവയുടെ ഉപയോഗവും ഹലാലായ മാര്‍ഗത്തിലാവാന്‍ ശ്രദ്ധിക്കണം. റുഖിയക്ക് ശേഷം ചിലര്‍ക്ക് തളര്‍ച്ച അനുഭവപ്പെടാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഊര്‍ജ്ജദായകമായ ഭക്ഷണങ്ങള്‍ കഴിക്കുക. തല്‍ബീന (ബാര്‍ലിക്കഞ്ഞി) ഇതിന് അത്യുത്തമമാണ്.

ഒരു വ്യക്തി റുഖിയ ശ്രവിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ അവനെ നിര്‍ബന്ധിക്കപ്പെടേണ്ടതാണ്, കാരണം ശൈത്വാന്‍ ആണ് അവനെ പിന്തിരിപ്പിക്കുന്നത്. ഇനി അതിനും കഴിയുന്നില്ലെങ്കില്‍ അവന് പകരമായി മറ്റാരെങ്കിലും റുഖിയ ചൊല്ലി വെള്ളത്തിലേക്കും എണ്ണയിലേക്കും ഊതുക. ബാധയേറ്റ വ്യക്തി ഇത് ഉപയോഗിക്കുകയും കുടിക്കുകയും ചെയ്യേണ്ടതാണ്.

റുഖിയക്ക് വേണ്ടി ഖുര്‍ആനില്‍ ധാരാളം ആയത്തുകള്‍ ഉണ്ട്.  ഫാത്തിഹ, ആയത്തുല്‍കുര്‍സി, അവസാന മൂന്ന് സൂറത്തുകള്‍ തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടതാണ്. സാധിക്കുന്നതിനനുസരിച്ച് മണിക്കൂറുകളോളം ഈ സൂറത്തുകളെ ശ്രവിക്കുക. ഇതില്‍ ഏതെങ്കിലും ആയത്തുകള്‍ ഓതുമ്പോള്‍ കൂടുതല്‍ ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ ഈ സൂറത്തുകള്‍ ചുരുങ്ങിയത് ഏഴ് തവണ ആവര്‍ത്തിക്കേണ്ടതാണ്. അതു പോലെത്തന്നെ അള്ളാഹുവിന്‍റെ മഹത്വവും ഏകത്വവും വ്യക്തമാക്കുന്ന ആയത്തുകളും സൂറത്തുകളും ചൊല്ലല്‍ നല്ലതാണ് 2:164, 3:18, 7:54, 23:118, 72:3, 37:110, 59:24 എന്നീ ആയത്തുകളും സൂറത്തുല്‍ മുല്‍ക്കും സൂറത്തുറഹ്മാനും അവയില്‍ ചിലതാണ്.

പ്രഭാതത്തിലും പ്രദോശത്തിലും ചൊല്ലല്‍ സുന്നത്തായിട്ടുള്ള അദ്കാറുകള്‍ കണ്ണേറ്, സിഹ്റ്, മറ്റു ബാധകള്‍ തുടങ്ങിയവയെ തടയാനുള്ള ഒരു നല്ല മാര്‍ഗമാണ്. ആര്‍ക്കെങ്കിലും ഇവ ബാധിച്ചാല്‍ റുഖിയ ചികിത്സയോട് കൂടെ ഇവ കൂടെ ചൊല്ലപ്പെടേണ്ടതാണ്.പ്രഭാതത്തിലെയും പ്രദോശത്തിലെയും അദ്കാറുകള്‍ വളരെ പ്രധാനപ്പെട്ടതും ഒഴിവാക്കപ്പെടാന്‍ പാടില്ലാത്തതുമാണ്. റുഖിയ കൊണ്ട് അസുഖം ശമിച്ച ഒരാള്‍ ഈ ദിക്റുകളെ അവഗണിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഇത്തരം ബാധകള്‍ ഉണ്ടാകാവുന്നതുമാണ്.

ഉമിനീരിനോടൊപ്പം ഊതുക എന്നത് റുഖിയയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഈ ഒരു ഭൗതിക ഘടകം ഒരിക്കലും അവഗണിക്കപ്പെടാവുന്നതല്ല. ഇബ്നുല്‍ഖയ്യിം സാദുല്‍മആദില്‍(Zad-al-Ma’ad) പറയുന്നു “ഊതല്‍ ശുദ്ധിയുള്ളവരില്‍ നിന്നും ദുഷ്ഠമായിട്ടുള്ളതും ആയിട്ടുള്ള ആത്മാക്കളില്‍ നിന്നും ഉണ്ടാകാവുന്നതാണ്”. അള്ളാഹു തആല പറയുന്നത് പോലെ “കെട്ടുകളില്‍ ഊതുന്നവരുടെ തിന്മയില്‍ നിന്നും (ഞാന്‍ അള്ളാഹുവിനെക്കൊണ്ട് കാവല്‍ ചോദിക്കുന്നു”)(113:4) സിഹ്റ് ചെയ്യുന്നവര്‍ ഓരോ കെട്ടുകള്‍ കെട്ടുകയും അതിലേക്ക് സിഹ്റിന്‍റെ മന്ത്രങ്ങള്‍ ഉമിനീര് കലര്‍ത്തി ഊതുകയുമാണ് ചെയ്യുക. ഇവ ഇരകളുടെ മേല്‍ അവരുടെ അഭാവത്തില്‍ ബാധിക്കുന്നു. എന്നാല്‍ ശുദ്ധമായ ആത്മാക്കള്‍ ഇതിനെ അള്ളാഹുവില്‍ നിന്നുള്ള ശക്തമായ വചനങ്ങള്‍ കൊണ്ട് നേരിടുന്നു. ഇങ്ങനെ ശുദ്ധാത്മാക്കളും അള്ളാഹുവിന്‍റെ പരിശുദ്ധമായ വചനങ്ങളും ദുഷിച്ച ആത്മാക്കളും അവരുടെ തിന്മകളുമായി ഏറ്റുമുട്ടുകയും നന്മ തിന്മയെ അതിജയിക്കുകയും ചെയ്യുന്നു.

റുഖിയക്കുളി എന്ന് പറഞ്ഞാല്‍ റുഖിയ ചൊല്ലി ഊതിയ വെള്ളത്തില്‍ കുളിക്കലാണ്. വെള്ളത്തില്‍ ഓതി ഊതുന്ന സമയത്ത് തന്‍റെ വായ വെള്ളത്തിനോട് ചേര്‍ത്ത് പിടിക്കുകയും തുടര്‍ച്ചയായി അതിലേക്ക് ശ്വസിക്കുകയും ഊതുകയും വേണം.  ദിവസവും ഇങ്ങനെ ചെയ്യുന്നത് കൃത്യമായ ഫലങ്ങള്‍ ലഭിക്കാന്‍ കാരണമാവുന്നതാണ്. ഗുരുതരമായിട്ടുള്ള ബാധകള്‍ക്ക് ലക്ഷണങ്ങള്‍ മാറുന്നത് വരെ ഈ കുളി തുടരേണ്ടതാണ്.

ഞങ്ങളെ ബന്ധപ്പെടുക

    ഖുർആനിക സുക്തങ്ങൾ കൊണ്ട് പ്രവാചകർ സ്വല്ലള്ളാഹു അലയ്ഹി വസല്ലം നിർദ്ദേശിച്ചത് പോലെ ചികിത്സിക്കുന്ന രീതിക്കാണ് റുഖിയ എന്ന് പറയുന്നത്.