സിഹ്റ്, പിശാച് ബാധ, കണ്ണേറ് തുടങ്ങിയ രോഗങ്ങൾക്ക്ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള പ്രതിവിധി
റുഖിയയെക്കുറിച്ച് നമ്മൾ മദ്രസയിൽ നിന്ന്തന്നെ പഠിച്ചിട്ടുണ്ട്എന്ന്പറഞ്ഞാൽ നിങ്ങൾ അൽഭുതപ്പെടുമോ!!! അതെ, നമ്മുടെ പണ്ധിതന്മാർ മദ്രസകളിൽ നിന്ന്തന്നെ റുഖിയയെക്കുറിച്ച് നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.
നിങ്ങൾ എപ്പോഴെങ്കിലും ഖുർആനിലെ നാല് “ഖുൽ” കൾ (സൂറ അൽ കാഫിറൂൻ,സൂറ അൽ ഇഖ്ലാസ്, സൂറതുൽ ഫലഖ്, സൂറത്തുന്നാസ്) ഓതി ശരീരത്തിൽ ഊതിയിട്ടുണ്ടോ, എങ്കിൽ നിങ്ങൾ സ്വയം റുഖിയ ചെയ്തിട്ടുണ്ട്. ഇനി എപ്പോഴെങ്കിലും മാതാപിതാക്കൾ കുട്ടിയുടെ സംരക്ഷണത്തിന് വേണ്ടി ഒാതിയാൽ അതും ഒരു റുഖിയ ആണ്.
അപ്പോൾ മുസ്ലിംഗളെ സംബന്ധിച്ചിടത്തോളം റുഖിയ പുതിയൊരു കാര്യമാണോ?? അതോ ഇനി നമ്മുടെ സമൂഹത്തിനെ ഗ്രസിക്കാൻ പോകുന്ന പുതിയ വല്ല ട്രന്റാണോ?? തീർച്ചയായും അല്ല, മറിച്ച് അത് നമ്മുടെ യഥാർത്ഥ പാരമ്പര്യത്തിലേക്കുള്ള ഒരു തിരിച്ച്പോക്കാണ്, നബി തങ്ങളുടെ കാലങ്ങളിൽ അനുഷ്ഠിച്ച്പോന്ന സംസ്കാരങ്ങളിലേക്കുള്ള ഒരു തിരിഞ്ഞ് നോട്ടമാണ്.
അപ്പോൾ എന്താണ് റുഖിയ?. രോഗശമനത്തിനോ മറ്റു സംരക്ഷണങ്ങൾക്കോ വേണ്ടി ആരുടെയെങ്കിലും ശരീരത്തിൽ ഖുർആനിക സൂക്തങ്ങളും പ്രവാചകർ സ്വല്ലല്ലാഹു അലയ്ഹി വസല്ലം പഠിപ്പിച്ച ദുആകളും പാരായണം ചെയ്യുന്നതിനെയാണ് റുഖിയ എന്ന്പറയുന്നത്. ഇത് രോഗചികിത്സക്കുള്ള വളരെ ഫലപ്രദമായ ഒരു മാർഗമാണ്, നബിയും (സ്വല്ലല്ലാഹു അലയ്ഹി വസല്ലം) അവരെ പിന്തുടർന്ന് സ്വഹാബത്തും ഇത് അനുഷ്ഠിച്ചിട്ടുണ്ട്.
“ഏകദൈവ വിശ്വാസികൾക്ക് കാരുണ്യവും രോഗശമനവുമായിട്ടുള്ളതാണ് നാം ഖുർആനിലൂടെ ഇറക്കിയിട്ടുള്ളത്. എന്നാൽ ഇത് അക്രമികൾക്ക് (ബഹുദൈവാരാധകരും തെറ്റ് ചെയ്യുന്നവരും)നശ്ട്ടമല്ലാതെ മറ്റൊന്നും വരുത്തിയിട്ടില്ല”
– അൽ ഖുർആൻ, സൂറ അൽ ഇസ്റ, ചാപ്റ്റർ നമ്പർ 17, സൂക്തം 82
ലളിതമായി പറഞ്ഞാൽ ഖുർആനും സുന്നത്തും അനുസരിച്ച് റുഖിയയുടെ ശാസ്ത്രം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഒരു വ്യക്തിയാണ് റാഖി. കൂടാതെ ശിർക്ക്, സിഹ്റ്, എന്നിവയെ നിഷിതമായി എതിർക്കുകയും, പിശാച് ബാധ, കണ്ണേറ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്കായി ജീവിതം ഉഴിഞ്ഞ് വെക്കുകയും ചെയ്തവരാണവർ.
ഖുർആൻ അതിന്റെ നിയമങ്ങൾ അനുസരിച്ച് വ്യക്തമായി പാരായണം ചെയ്യാൻ അറിയുന്നതോടൊപ്പം ഖുർആനിക വചനങ്ങളിലും അതിന്റെ മാസ്മരികതയിലും ദൃഢമായ വിശ്വാസമുള്ളവനാണ് റാഖി. അല്ലാഹുവിനോടുള്ള ബന്ധം എത്രത്തോളം സുദൃഢമാകുന്നുവോ അത്രത്തോളം റുഖിയയുടെ ശക്തിയും ഫലപ്രാപ്തിയും വർദ്ധിക്കും. ശക്തമായ കണ്ണേറുകളും സിഹ്റുകളും ഇല്ലാതാക്കാൻ തക്ക വണ്ണം ശക്തിയാർജ്ജിച്ചിട്ടുണ്ട് എന്ന് തെളിയിക്കാൻ റാഖിക്ക് ചില മാനദണ്ഡങ്ങളുണ്ട്. അല്ലാഹുവിനോട് ദുആ ചെയ്ത് ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ശ്രമിക്കണം, സുദൃഢമായ തഖ്വ (ഭക്തി) സ്വീകരിച്ചവനാവണം. കൂടാതെ അല്ലാഹുവിനെ ഭയപ്പെടുന്നവനും നീതിമാനുമായിരിക്കണം. കൂടാതെ അദ്ദേഹത്തിന്റെ ദുആകൾ സ്വീകരിച്ച അനുഭവങ്ങൾ, അത് പോലെ ചില പ്രയാസകരമായ സന്ദർഭങ്ങളിൽ തുടരെത്തുടരെ ദൈവിക സഹായം ലഭിച്ച അനുഭവങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതും റാഖിക്ക് കൂടുതല് ശക്തി പകരുന്നതാണ്. ഇത് പോലെത്തന്നെയാണ് റുഖ്യയുടെ മാനദണ്ഡങ്ങളും. നമ്മൾ അല്ലാഹുവിന്റെ വചനങ്ങൾ ഉപയോഗിച്ച് കൊണ്ട് അള്ളാഹുവിനോട് തന്നെ സഹായം ചോദിക്കുന്നു. അത് കൊണ്ട് തന്നെ നമ്മുടെ വിശ്വാസം എത്രത്തോളം ദൃഢമാകുന്നുവോ അത്രത്തോളം നമ്മുടെ റുഖിയ ഫലപ്രദമാവുന്നു.
ഖുർആൻ നന്നായി പാരായണം ചെയ്യാൻ അറിയുന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ നാം ഓതുന്ന ഓരോ വാക്കും അറിഞ്ഞ് മനസ്സിരുത്തി പാരായണം ചെയ്യണം അതാണ് പ്രധാനം. ഒരു റാഖി നിരന്തരമായ പരിശീലനത്തിലൂടെ തന്റെ ഏകാഗ്രത പൂർത്തീകരിക്കാൻ ശ്രമിക്കുന്നു. രോഗികളുടെ ശമനത്തിനായി അല്ലാഹുവിനോട് ദുആ ചെയ്യുന്നു. ഓരോ വാചകങ്ങളുടെയും അർത്ഥം മനസ്സിൽ ഗ്രഹിച്ചു കൊണ്ട് വികാരഭരിതനായി ശക്തിയോടെ ഒപ്പം തജ്വീദിന്റെ നിയമങ്ങൾ പാലിച്ച് കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നു. ഒരു റാഖി പൂർണ്ണമായും പാപരഹിതനാവണമെന്നോ അല്ലെങ്കിൽ 24 മണിക്കൂറും ദിക്റ് ചൊല്ലി ഇരിക്കണമെന്നോ നമുക്ക് പറയാനാവില്ല. എന്നാൽ തീർച്ചയായും അവൻ അല്ലാഹുവിന്റെ കൽപനകൾ പൂർണ്ണമായും പാലിക്കാനും എല്ലാവിധ തെറ്റുകളിൽ നിന്ന് അകന്ന് നിൽക്കാനും ശ്രമിക്കണം.
ശിഫ നൽകുന്നവൻ അല്ലാഹു മാത്രമാണ്, അവൻ അല്ലാതെ ഒരു ശക്തിയുമില്ല. ഒരു റാഖി ഒരു ‘സബബ് ‘ അല്ലെങ്കിൽ രോഗ ബാധിതരെ സുഖപ്പെടുത്തുന്നതിനുള്ള മാർഗം മാത്രമാണ്.
റാഖിക്ക് തഖ്വയും ഈമാനും അത്യാവശ്യമാണ് എന്ന് പറഞ്ഞുവല്ലോ, ആയതിനാൽ റുഖിയക്ക് വിധേയനാവുമ്പോൾ അത് നിർവഹിക്കുന്ന വ്യക്തിയെക്കുറിച്ച് അറിയൽ അനിവാര്യമാണ്. ആയത് കൊണ്ട് റാഖിയുടെ ഒരു ഹ്രസ്വ ആമുഖം നൽകാം.
മുഹമ്മദ് സഹൽ കേരളത്തിലെ കണ്ണൂരിലാണ് സേവനം അനുഷ്ഠിക്കുന്നത്. നിരവധി വർഷങ്ങളായി റുഖിയ മേഖലയിൽ വൈദഗ്ദ്യം പുലർത്തുന്ന അദ്ദേഹം കേരളം,ബാംഗ്ളൂർ,ഹെദരാബാദ് തുടങ്ങി ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും വിദേശങ്ങളിലുമായി ആയിരക്കണക്കിന് രോഗികളെ കൈകാര്യം ചെയ്തിട്ടുണ്ട്. റുഖ്യാ മേഖല ഇന്ന് സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഖുർആനിലും സുന്നത്തിലും അതിഷ്ഠിതമായി മുൻഗാമികളുടെ പാതയിൽ ഉറച്ച് നിന്ന് സേവനം അനുഷ്ഠിക്കാൻ ശ്രമിക്കുന്ന ചുരുക്കം ചില റാക്കികളിൽ ഒരാളാണ് മുഹമ്മദ് സഹൽ.
പ്രവാചകർ സ്വല്ലല്ലാഹു അലയ്ഹി വസല്ലം പറയുന്നു “നിശ്ചയം കണ്ണേറ് യഥാർത്ഥ്യമായ കാര്യമാണ്, ഏതെങ്കിലും വസ്തുവിന് വിധിയെ മറികടക്കാൻ കഴിയുമായിരുന്നെങ്കിൽ അത് കണ്ണേറിന് മാത്രമാണ്”(സ്വഹീഹ് മുസ്ലിം), “കണ്ണേറ് സത്യമാണ്, ഒരു പർവ്വതത്തെ തകർക്കാൻ വരെ അതിന് കഴിയും”(അഹ്മദ്), “എന്റെ ഉമ്മത്തിലെ ഭൂരിഭാഗവും മരിക്കുന്നത് (അല്ലാഹുവിന്റെ വിധിക്ക് ശേഷം) കണ്ണേറ് കാരണമായിട്ടാണ്” (ബസ്സാർ)
കണ്ണേറിന്റെ ചില ലക്ഷണങ്ങളും അതിന്റെ ഫലങ്ങളുമാണ് താഴേ കൊടുത്തിട്ടുള്ളത്. എങ്കിലും ഇത്തരം വ്യാധികളുടെ (കണ്ണേറ്,സിഹ്റ്, പിശാച് ബാധ) ലക്ഷണങ്ങളായി ഇവിടെ നൽകിയിരിക്കുന്ന ലിസ്റ്റ് ഒരിക്കലും സമഗ്രമല്ല, മറിച്ച് ഒരു പൊതുവായ ധാരണക്ക് വേണ്ടി മാത്രമാണ്, ചിലപ്പോൾ ഈ ലക്ഷണങ്ങൾ മറ്റു പലതിനും ഉണ്ടാവാം, അത് കൊണ്ട് തന്നെ കൃത്യമായ ഒരു രോഗനിർണ്ണയത്തിന് പരിശീലനം ലഭിച്ച ഒരു പ്രാഫഷനലിനെ കാണുക.
➢ മുഖത്തിന്റെ നിറം മാറുക, ആളുകളുടെ മുഖം ഇരുണ്ടതോ മങ്ങിയതോ ചില സമയങ്ങളിൽ മഞ്ഞ കലർന്ന നിറമാവുകയോ ചെയ്യുന്നു.
➢ രാത്രി ഉറങ്ങാൻ പ്രയാസം നേരിടുകയും പകൽ ഉറക്കം വരികയും ചെയ്യുക, ഉറങ്ങുമ്പോൾ കെകാലുകൾ, പുറം എന്നിവ വിയർക്കുക.
➢ വിരസത, നിരാശ, അശ്രദ്ധ തുടങ്ങിയവ അനുഭവപ്പെടുക.
➢ ഏത് തരം അഭിലാശങ്ങളുണ്ടെങ്കിലും അവ അപ്രാപ്യമായി അനുഭവപ്പെടുന്നു.
➢ തനിക്ക് ഒന്നിനും കഴിവില്ലാത്ത പോലെ അനുഭവപ്പെടുക അല്ലെങ്കിൽ തന്റെ കാര്യങ്ങൾ എപ്പോഴും നീട്ടി വെക്കാൻ തോന്നുക.
➢ ജീവിതത്തെക്കുറിച്ച് ഒരു താൽപര്യമോ ഉത്സാഹമോ ഇല്ലാതിരിക്കുക.
➢ നിങ്ങൾക്ക് ചെയ്യാൻ താൽപര്യമുണ്ടായിരുന്നതോ അല്ലെങ്കിൽ നിങ്ങൾ നന്നായി ചെയ്തിരുന്നതോ ആയ കാര്യങ്ങൾ ചെയ്യാൻ കഴിയാതിരിക്കുക.
➢ നിങ്ങൾക്ക് ചെയ്യാൻ താൽപര്യമുണ്ടായിരുന്നതോ അല്ലെങ്കിൽ നിങ്ങൾ നന്നായി ചെയ്തിരുന്നതോ ആയ കാര്യങ്ങൾ ചെയ്യാൻ താൽപര്യമില്ലാതിരിക്കുക.
➢ തലയുടെ ഒരു ഭാഗത്ത് നിന്ന്മറ്റൊരു ഭാഗത്തേക്ക് നീങ്ങുന്നത്പോലെ തോന്നിക്കുന്ന തലവേദന.
➢ ഭക്ഷണത്തിനോടുള്ള വിരക്തി.
➢ അവയവങ്ങളിൽ ചൂടോ തണുപ്പോ അനുഭവപ്പെടുക.
➢ ഹൃദയം നന്നായി മിടിക്കൽ.
➢ മുതുകിന്റെ താഴ്ഭാഗങ്ങളിലും ചുമലിലും വേദന അനുഭവപ്പെടുക.
➢ വെറുതേ സങ്കടവും ഉത്കണ്ഠയും അനുഭവപ്പെടുക.
➢ അസാധാരണമായ ഭയം കാരണം അസ്വാഭാവികമായ പ്രതികരണങ്ങൾ ഉണ്ടാവുക.
സിഹ്റിന് പ്രധാനമായും നാല് ലക്ഷണങ്ങളുണ്ട്:
➢ ജീവിതത്തിൽ തുടരെത്തുടരെയുണ്ടാവുന്ന തടസ്സങ്ങൾ (വ്യക്തിഗതവും പ്രൊഫഷണലും).
➢ ചികിത്സിക്കപ്പെടാനാകാത്തതോ വിശദീകരിക്കപ്പെടാത്തതോ ആയ മെഡിക്കൽ കണ്ടീഷനുകൾ.
➢ അസാധാരണമായ മാനസികാവസ്ഥകൾ (അമിതമായ കോപം, വിഷാദം,അല്ലെങ്കിൽ ഭയം).
➢ ചില പ്രത്യേക തരത്തിലുള്ള പേടിസ്വപ്നങ്ങൾ അല്ലെങ്കിൽ സ്വപ്നങ്ങൾ.
➢ വീട്ടിലോ ജോലിസ്ഥലത്തോ ഭയമോ ഉത്കണ്ഠയോ തോന്നുന്നതിനാൽ വീട്ടിൽ നിന്ന് മാറി നില്ക്കുമ്പോൾ ആശ്വാസം തോന്നുന്നു.
➢ നിസാരമായ കാരണങ്ങൾക്കോ അല്ലെങ്കിൽ ഒരു കാരണവുമില്ലാതെ നിങ്ങളുടെ ഭാര്യയോട് തർക്കിക്കുന്നു.
➢ നിങ്ങളുടെ ഭാര്യയുടെ നന്മയെ വിലമതിക്കാതിരിക്കുന്നു.
➢ ഒരുമിച്ചിരിക്കുമ്പോൾ ഭാര്യയോട് വെറുപ്പ് തോന്നുകയും അകന്നിരിക്കുമ്പോൾ സ്നേഹം തോന്നുകയും ചെയ്യുന്ന അവസ്ഥ.
➢ ഭർത്താവും ഭാര്യയും വെദ്യശാസ്ത്ര പരമായി യോഗ്യരാവുമ്പോൾ തന്നെ സന്താനോൽപാദനത്തിനുള്ള കഴിവില്ലായ്മ.
➢ മുടി കൊഴിച്ചിൽ.
➢ തുടർച്ചയായ തലവേദന/ശരീര വേദന.
➢ വയർ/ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ.
➢ തിണർപ്പ്, കരപ്പൻ, സോറിയാസിസ് മറ്റു ചർമ്മ സമ്പന്ധമായ രോഗങ്ങൾ.
➢ സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവ വിരാമം, മറ്റു ഗർഭ സംബന്ധമായ രോഗങ്ങൾ.
➢ ഭാര്യയുമായി അടുത്തിടപഴകുമ്പോൾ പ്രശ്നങ്ങൾ നേരിടൽ.
➢ ഖുർആൻ പാരായണം ചെയ്യുമ്പോൾ ശരീരത്തിൽ ചൂട് അനുഭവപ്പെടുകയോ ഉറങ്ങിപ്പോവുകയോ ചെയ്യുക.
ജിന്നുകൾ വസ്വാസിലൂടെ മാനസിക അസ്വസ്ഥതയുണ്ടാക്കുന്നു. നിങ്ങളുടെ വിശ്വാസങ്ങളിലും ബന്ധങ്ങളിലും അവർ നിങ്ങൾക്ക് തെറ്റായ ഉപദേശം നൽകുന്നു, നിങ്ങളുടെ ബലഹീനതകളെ മനസ്സിലാക്കി ആ വഴിയിലൂടെ നിങ്ങളെ പാപത്തിൽ വീഴ്ത്തുന്നു. മറ്റു ലക്ഷണങ്ങൾ ഇവയാണ് –
➢ പാമ്പ്,തേൾ,നായ തുടങ്ങിയ അക്രമാസക്തമായ മൃഗങ്ങളെക്കുറിച്ചുള്ള മോശം സ്വപ്നങ്ങൾ.
➢ ഉറങ്ങുമ്പോൾ വീഴുന്നു എന്ന തോന്നൽ.
➢ ആരാധനയോട് ഒരു തരം മടുപ്പ് തോന്നുക, ചിലപ്പോൾ ആരാധന നിർത്തിയെന്നും വരാം.
➢ കുടുംബത്തിൽ നിന്ന് അകൽച്ച തോന്നുക.
➢ ഒരു കാരണവുമില്ലാതെ പേടിക്കുക.
➢ ഹൃദയമിടിപ്പ് കൂടുക.
➢ കാലിനടിയിൽ കത്തുന്നത് പോലെ തോന്നുക.
➢ നിങ്ങൾ റൂമിലായിരിക്കുമ്പോൾ മറ്റെന്തിന്റെയോ സാന്നിദ്ധ്യം അനുഭവപ്പെടുക അല്ലെങ്കിൽ ആരോ നിങ്ങളെ നിരീക്ഷിക്കുന്നു എന്ന തോന്നലുണ്ടാവുക.
➢ വേഗത്തിൽ മറഞ്ഞുപോവുന്ന കറുത്ത നിഴലുകൾ കാണുക.
➢ ഉറക്കത്തിൽ പക്ഷാഘാതം സംഭവിക്കുക.
➢ ഖുർആൻ പാരായണം ചെയ്യുമ്പോൾ ഉത്കണ്ഠ തോന്നുകയോ അതിന് കഴിയാതിരിക്കുകയോ ചെയ്യുക.
➢ ഖുർആൻ പാരായണം കേൾക്കുമ്പോൾ തളർച്ചയും വെപ്രാളവും അനുഭവപ്പെടുക.
ഖുർആനിക സുക്തങ്ങൾ കൊണ്ട് പ്രവാചകർ നിർദ്ദേശിച്ചത് പോലെ ചികിത്സിക്കുന്ന രീതിക്കാണ് റുഖിയ ശറഇയ്യ എന്ന് പറയുന്നത്. ഇത് കണ്ണേറ്, സിഹ്റ്, പിശാച് ബാധ എന്നിവക്കും മറ്റു പല ശാരീരിക മാനസിക രോഗങ്ങൾക്കും ഫലപ്രദമാണ്. ഖുർആൻ ഒരു വിശ്വാസിക്ക് മനസ്സിനും ശരീരത്തിനും ഒരു പോലെ ശാന്തി നൽകുന്നു. അത് കൊണ്ട് തന്നെ റുഖിയക്ക് നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രധാന്യമുണ്ട്. അള്ളാഹു തആല പറയുന്നു, “സത്യം സമാഗതമാവുകയും അസത്യം മാഞ്ഞ് പോവുകയും ചെയ്തിരിക്കുന്നു, നിശ്ചയം അസത്യം മാഞ്ഞ് പോകാനുള്ളത് തന്നെയാണ്,ഏകദെവ വിശ്വാസികൾക്ക് കാരുണ്യവും രോഗശമനവുമായിട്ടുള്ളതാണ് നാം ഖുർആനിലൂടെ ഇറക്കിയിട്ടുള്ളത്.” (17:81:2).
രോഗശമനം നൽകുന്നതോട് കൂടെ, വിശ്വാസികളിൽ അള്ളാഹുവിലുള്ള വിശ്വാസവും തൗഹീദും ഊട്ടിയുറപ്പിക്കാനും റുഖിയ സഹായിക്കുന്നു. യത്ഥാർഥത്തിൽ ഖുർആനിലൂടെ രോഗശമനം തേടുന്നതിൽ അള്ളാവിലുള്ള പൂർണ്ണമായ വിശ്വാസമാണ് പ്രകടമാവുന്നത്. പ്രവാചകർ (സ്വല്ലള്ളാഹു അലയ്ഹി വസല്ലം) ഒരിക്കൽ പറയുകയുണ്ടായി “നിങ്ങൾ രണ്ട് കാര്യങ്ങളിൽ നിന്ന് രോഗ ശമനം തേടുക അതിൽ ഒന്ന് തേനും മറ്റൊന്ന് ഖുർആനുമാണ്). (ഇബ്നുമാജ)
അസൂയാവഹമായതോ ആപത്ത് ആഗ്രഹിക്കുന്നതോ ആയ നോട്ടങ്ങളിൽ നിന്നാണ് കണ്ണേറ് വരുന്നത്. ഒരു അസൂയക്കാരന് തന്റെ നാവോ കയ്യോ ഉപയോഗിക്കാതെ തന്നെ അവന്റെ കണ്ണ് കൊണ്ട് മാത്രം മറ്റൊരു വ്യക്തിക്ക് ആപത്ത് വരുത്താൻ കഴിയും. ഇരയുടെ ബലഹീനതയും അസൂയക്കാരന്റെ അസൂയയുടെയും കോപത്തിന്റെയും വെറുപ്പിന്റെയും അളവ് അനുസരിച്ച് കണ്ണേറിന്റെ ശക്തിയിൽ മാറ്റമുണ്ടാവും
കണ്ണേറ് ബാധിച്ച തന്റെ അനുചരനെ നബി സ്വല്ലല്ലാഹു അലയ്ഹി വസല്ലം ഈ വാക്കുകൾ കൊണ്ട് മന്ത്രിക്കുമായിരുന്നു:
കുട്ടികൾക്ക് സ്വയം റുഖിയ പാരായണം ചെയ്യാൻ കഴിവില്ലാത്തതിനാൽ രക്ഷിതാക്കൾ തുടർച്ചയായി ആയത്തുൽ കുർസിയും അവസാന മൂന്ന് സൂറത്തുകളും ഓതുകയും അവരുടെ മേൽ ഊതുകയും വേണം. കുട്ടികൾക്കാണ് വേഗത്തിൽ കണ്ണേറ് ബാധിക്കുവാൻ സാധ്യത, അതിനാൽ തന്നെ കഴിയും വിധം വേഗത്തിൽ അവരെ ആയത്തുൽകുർസിയും മറ്റു സൂറത്തുകളും പഠിപ്പിക്കുകയും അവ പാരായണം ചെയ്ത് ശരീരത്തിൽ ഊതാൻ അവരെ പരിശീലിപ്പിക്കുകയും വേണം, നബി സ്വല്ലല്ലാഹു അലയ്ഹി വസല്ലം തന്റെ പേരമക്കളായ ഹസൻ ഹുസെൻ എന്നിരുടെ സംരക്ഷണത്തിന് വേണ്ടി ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു.
കണ്ണേറ് വളരെയധികം വ്യാപകമായ ഒരു കാര്യമാണ്. ഇമാം അഹ്മദ് റഹിമഹുള്ളാ പറയുന്നു “ഒരു തവണ പോലും അസൂയയോ കണ്ണേറോ ബാധിക്കാത്ത ആളുകളുള്ള കുടുംബങ്ങൾ വളരെ വിരളമാണ്”. കണ്ണേറ് ബാധിക്കാൻ കാരണക്കാരനായ ആൾ ഉപയോഗിച്ച വെള്ളം രോഗിയുടെ ദേഹത്തിൽ ഒഴിക്കലാണ് ഒരു രീതി.എന്നാൽ ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അത് കൊണ്ട് തന്നെ വെള്ളം എടുത്ത് പ്രധാനമായും അവസാനത്തെ മൂന്ന് സൂറത്തുകളും മറ്റ് റുഖിയകളും ചൊല്ലി അതിലേക്ക് ഊതുകയും കണ്ണേറിന്റെ ലക്ഷണങ്ങൾ മാറുന്നത് വരെ പത്ത് മുതൽ ഇരുപത് ദിവസം ഇത് കൊണ്ട് കുളിക്കുകയും ചെയ്യുക എന്നുള്ളതാണ് മറ്റൊരു രീതി.
പിശാച് ബാധ,സിഹ്റ്,കണ്ണേറ്,അസൂയ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഏറ്റവും വലിയ കവചം ആണ് ഖുർആനിലെ അവസാന മൂന്ന് സൂറത്തുകൾ. പ്രഭാതത്തിലും വൈകുന്നേരവും ഉറങ്ങാൻ പോവുമ്പോഴും മൂന്ന് തവണയും ഓരോ നിസ്കാരങ്ങൾക്ക് ശേഷം ഓരോ തവണയും രോഗം ബാധിച്ചാലും ഇവ ഓതൽ സുന്നത്താണ്, ഇതിൽ നിന്ന് തന്നെ ഈ സൂറത്തുകളുടെ പ്രത്യേകത നമുക്ക് മനസ്സിലാക്കാം.
കണ്ണേറ്, സിഹ്റ് തുടങ്ങിയവയുടെ മേൽ ഈ സൂറത്തുകൾ വളരെ ഫലപ്രദമാണ് (ഇബ്നുഖയ്യിം)
ഈ സൂറത്തുകൾ കൊണ്ട് സംരക്ഷണം തേടാനുള്ള ഒരു വിശ്വാസിയുടെ ആവശ്യകത ഭക്ഷണം, പാനീയം, വസ്ത്രം എന്നിവയിലേക്കുള്ള അവന്റെ ആവശ്യത്തേക്കാൾ വലുതാണ്.
മനുഷ്യർക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് ദർശിക്കാൻ സാധിക്കാത്ത അള്ളാഹുവിന്റെ സൃഷ്ഠികളാണ് ജിന്നുകൾ. ജിന്നുകളിൽ നല്ലവരും ചീത്തവരും ഉണ്ട്. ചീത്ത ജിന്നുകളെ ശയാത്തീൻ (ശയ്ത്വാൻ) എന്ന് വിളിക്കപ്പെടുന്നു. അവർ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതിൽ അസൂയക്കാരെയും സിഹ്റ് ചെയ്യുന്നവരെയും സഹായിക്കുന്നു. അവരെ സ്രഷ്ഠിച്ച അള്ളാഹുവിനോട് സംരക്ഷണം ചോദിച്ചാൽ പിന്നെ അവരെ പേടിക്കേണ്ട യാതൊരു ആവശ്യവും ഇല്ല.
ആയത്തുൽകുർസിയാണ് ശയ്ത്വാനിൽ നിന്നും രക്ഷ തേടാനുള്ള ഏറ്റവും ശക്തമായ ആയുധം . അത് പോലെത്തന്നെ അള്ളാഹുവിന്റെ മഹത്വമോ അവന്റെ ശിക്ഷയോ പരാമർശിക്കുന്ന ആയത്തുകളും വളരെ ഫലപ്രദമാണ്. “സിഹ്റിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സ അള്ളാഹു അവന്റെ പ്രവാചകർ സ്വല്ലല്ലാഹു അലയ്ഹി വസല്ലമക്ക് മരുന്നായി അറിയിച്ച് കൊടുത്ത സൂറത്തുൽ ഫലക്കും സൂറത്തുന്നാസുമാണ്” പ്രവാചകർ സ്വല്ലല്ലാഹു അലയ്ഹി വസല്ലം പറഞ്ഞു “ഇത്തരം രോഗങ്ങളിൽ നിന്നും സംരക്ഷണം തേടുതിൽ ഈ സൂറത്തുകളോളം സ്ഥാനം മറ്റൊന്നിനുമില്ല”(അബൂദാവൂദ്) പിശാച് ബാധയേറ്റ ആളുടെ ചെവിയിലോ അവന്റെ വീട്ടിലോ ബാങ്ക് വിളിക്കുന്നതും ഫലപ്രദമാണ്”
സിഹ്റ് ബാധിച്ചവർക്ക് അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ അമിത ഭയം തോന്നാം ഇത് പിശാചിന്റെയും സാഹിറുകളുടെയും ആനന്ദത്തിന് കാരണമാകും. അതുകൊണ്ട് തന്നെ ഇവ ബാധിച്ചവൻ ശുഭാപ്തി വിശ്വാസം നിലനിർത്തണം. നിരാശനാവാനോ ഇത് ഭേദമാവാത്തതാണ് എന്ന് കരുതാനോ പാടില്ല. അല്ലാഹുവിന്റെ മഹത്വത്തെക്കുറിച്ച് ചിന്തിക്കുകയും അവനിൽ പ്രതീക്ഷ നിലനിർത്തുകയും വേണം.
അബ്ദുള്ളാഹിബ്നു അബ്ബാസ് റളിയള്ളാഹു അൻഹു ഒരിക്കൽ പറയുകയുണ്ടായി ,ഒരിക്കൽ ഞാൻ ഒട്ടകപ്പുറത്ത് നബി സ്വല്ലല്ലാഹു അലയ്ഹി വസല്ലമയുടെ പിറകിലിരിക്കുമ്പോൾ അവർ എന്നോട് പറഞ്ഞു: മകനേ ഞാൻ നിന്നെ കുറച്ച് കാര്യങ്ങൾ പഠിപ്പിക്കാം നീ അല്ലാഹുവിനെ ഓർക്കുക അവൻ നിന്നെ ഓർക്കും, നിന്നിൽ നീ അള്ളാഹുവിനെ സൂക്ഷിക്കുക, എന്നാൽ അവനെ നിനക്ക് മുമ്പിൽ നീ കാണും, നിനക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അള്ളാഹുവിനോട് ചോദിക്കുക, സഹായം തേടുമ്പോൾ അള്ളാഹുവിൽ സഹായം തേടുക. ഒരു സമൂഹം മുഴുവൻ ഒരുമിച്ച് കൂടി നിനക്ക് ഉപകാരം ചെയ്യാൻ തീരുമാനിച്ചാലും അല്ലാഹു നിനക്ക് എഴുതി വെച്ചത് കൊണ്ടല്ലാതെ അവർക്ക് നിനക്ക് ഉപകാരം ചെയ്യാൻ സാധിക്കുകയുമില്ലെന്ന് നീ അറിയുക, ഒരു സമൂഹം മുഴുവൻ ഒരുമിച്ച് കൂടി നിനക്ക് ഉപദ്രവം ചെയ്യാൻ തീരുമാനിച്ചാലും അല്ലാഹു നിനക്ക് എഴുതി വെച്ചത് കൊണ്ടല്ലാതെ അവർക്ക് നിനക്ക് ഉപദ്രവം ചെയ്യാൻ സാധിക്കുകയില്ലെന്നും നീ അറിയുക, പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു പേജുകൾ ഉണങ്ങുകയും ചെയ്തിരിക്കുന്നു.(തിർമിദി)
അസൂയ, സിഹ്റ്, കണ്ണേറ്, ജിന്ന് മറ്റു തിന്മകൾ തുടങ്ങിയവയുടെ ഫലങ്ങൾ ഇന്ന് വളരെ വലുതാണ്. അത് കൊണ്ട് തന്നെ സ്വയം പ്രതിരോധിക്കാൻ നമ്മുടെ പ്രിയപ്പെട്ട നബി സ്വല്ലല്ലാഹൂ അലയ്ഹി വസല്ലം പഠിപ്പിച്ച സംരക്ഷണ രീതികൾ പാലിക്കണം.